വെൽഫയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

  1. Home
  2. MORE NEWS

വെൽഫയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വെൽഫയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.


അങ്ങാടിപ്പുറം: വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക വെൽഫെയർ പാർട്ടി പുനഃസംഘടനയുടെ ഭാഗമായി  പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. വെൽഫയർ പാർട്ടി ദേശീയ സെക്രട്ടറി  ഇ . സി ആയിഷ ഉത്ഘടനം നിർവഹിച്ചു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ   അധ്യക്ഷനായ പരിപാടിയിൽ ജില്ലാ ഇലക്ഷൻ ടീം അംഗങ്ങളായ റഷീദ്,
 പാർട്ടി  മങ്കട മണ്ഡലം പ്രസിഡന്റ്‌ ഖാദർ അങ്ങാടിപ്പുറം,
 ജമാലുദ്ധീൻ കൂട്ടിൽ എന്നിവർ പുനഃസംഘടനക്ക് നേതൃത്വം നൽകി.വെൽഫയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കഴിഞ്ഞ രണ്ട് വർഷക്കാലത്തെ റിപ്പോർട്ട്‌ പാർട്ടി ജനറൽ സെക്രട്ടറി ശിഹാബ് തിരൂർക്കാടും, വരവ് ചിലവ് കണക്ക് ട്രെഷർ അബ്ദുള്ള അരംഗത്തും അവതരിപ്പിച്ചു.
പാർട്ടി പഞ്ചായത്ത്‌ കമ്മറ്റി അംഗം സ്വാലിഹ നൗഷാദ് ആശംസകളർപ്പിച്ച് സംസാരിച്ചു.
 പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗം സക്കീർ അരിപ്ര സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു.
2022_24 അടുത്ത രണ്ട് വർഷ കാലയളവിലേക്ക് പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ആയി സൈദാലി വലമ്പൂർ, സെക്രട്ടറിയായി ശിഹാബ് തിരൂർക്കാട് , ട്രെഷർ സകീർ മാമ്പ്ര , വൈസ് പ്രസിഡന്റ്‌ നസീമ മദാരി , അസിസ്റ്റന്റ് സെക്രട്ടറി ആഷിക്ക് സി  എന്നിവരെ യഥാക്രമം തിരഞ്ഞെടുത്തു.
നൗഷാദ് അരിപ്ര, ഫസൽ തിരൂർക്കാട്, മുഹമ്മദാലി സി ടി, നാഷിദ്. വി,  ഷാജിത് വടക്കേതിൽ,റിയാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.