വെൽഫെയർ പാർട്ടി പദയാത്ര സംഘടിപ്പിച്ചു

  1. Home
  2. MORE NEWS

വെൽഫെയർ പാർട്ടി പദയാത്ര സംഘടിപ്പിച്ചു

വെൽഫെയർ പാർട്ടി പദയാത്ര സംഘടിപ്പിച്ചു


അങ്ങാടിപ്പുറം: ഡിസംബർ 27 28 29ന് നടക്കുന്ന  വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം  പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സെയ്താലി വലമ്പൂർ നയിക്കുന്ന പദയാത്ര  തിരൂർക്കാട് ടൗണിൽ നിന്ന് ആരംഭിച്ചു അങ്ങാടിപ്പുറം ടൗണിൽ സമാപിച്ചു.
 മങ്കട മണ്ഡലം പ്രസിഡന്റ്  കെ പി ഫാറൂഖ് ഫ്ലാഗ് ഓഫ് ചെയ്തു.
 സംഘപരിവാർ  ഫാസിസം വംശിയതയിൽ തിമിർത്ത്‌ ആടുമ്പോൾ  ക്രിമിനൽ കൂട്ടം മനുഷ്യരെ തല്ലികൊല്ലുമ്പോൾ മനുഷ്യപക്ഷത്ത്‌ ഉറച്ചുനിന്ന് സംഘപരിവാറിനെ ചെറുത്ത്‌ തോൽപ്പിച്ചു ഈ രാജ്യത്ത്‌ സംരക്ഷി ക്കാൻ വെൽഫെയർ പാർട്ടി പോരാട്ടവീഥിയിൽ ഉണ്ടാകും എന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഹസീന വഹാബ്  പറഞ്ഞു
 വൈസ് ക്യാപ്റ്റൻ മാരായ ശിഹാബ് തിരൂർക്കാട്, സക്കീർ അരിപ്ര, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സ്വാലിഹ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

 വൈസ് പ്രസിഡണ്ട് നസീമ മദാരി,ആഷിക് ചാത്തോലി, നൗഷാദ് അരിപ്ര, നാജിയ മുഹ്സിൻ, ഇബ്രാഹിം തിരൂർക്കാട്, റഷീദ് കുറ്റിയിരിതുടങ്ങിയവർ പദയാത്രയ്ക്ക്  നേതൃത്വം നൽകി.