പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ കെ എസ്ആർടിസി ബസ് സർവീസ് ഉടൻ പുനരാരംഭിക്കണം- വെൽഫെയർ പാർട്ടി

  1. Home
  2. MORE NEWS

പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ കെ എസ്ആർടിസി ബസ് സർവീസ് ഉടൻ പുനരാരംഭിക്കണം- വെൽഫെയർ പാർട്ടി

പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ  കെഎസ്ആർടിസി ബസ് സർവീസ് ഉടൻ   പുനരാരംഭിക്കണം- വെൽഫെയർ പാർട്ടി


അങ്ങാടിപ്പുറം-പെരിന്തൽമണ്ണ - വളാഞ്ചേരി റൂട്ടിൽ  കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി  അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു
 സായാഹ്ന ധർണ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു 
യാത്ര ദുരിതം  പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരി യിലേക്ക് കെ എസ് ആർ ടി സി  സർവീസ് ഓട്ടം നിലച്ചിട്ട് വർഷം രണ്ടു കഴിഞ്ഞു.
വെൽഫെയർ പാർട്ടി  നിരവധി പരാതികൾ നൽകിട്ടും
 ഇപ്പോഴും സർവീസ് ആരംഭിക്കാൻ യാതൊരു നടപടിയും എടുക്കാതെ വിദ്യാർത്ഥികളെയും യാത്രക്കാരെയും  പ്രയാസപ്പെടുത്തുന്ന കെ എസ് ആർ ടി സി അധികാരികളു, എൽഡിഎഫ് സർക്കാറും  ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു
വെൽഫെയർ പാർട്ടി  പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ  പാർട്ടി ജനറൽ സെക്രട്ടറി സെക്രട്ടറി  ശിഹാബ് തിരൂർക്കാട്, പാർട്ടി പെരിന്തൽമണ്ണ മുനിസിപ്പൽ പ്രസിഡന്റ് പി ടി  അബൂബക്കർ, നൗഷാദ് അരിപ്ര സക്കീർ മാമ്പ്ര, അബ്ദുള്ളാ അരങ്ങത്ത്,മനാഫ് തോട്ടോളി, മൊയ്തീൻ കെ ടി, ആഷിക്, റഷീദ്   തുടങ്ങിയവർ സംസാരിച്ചു...