പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ? മണ്ഡലം തല സമാപന സമ്മേളനം പട്ടാമ്പിയിൽ നടന്നു

  1. Home
  2. MORE NEWS

പട്ടാമ്പി:  പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?എന്ന പ്രമേയത്തില്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മറ്റി നടത്തുന്ന കംപയിനിന്റെ ഭാഗമായി പട്ടാമ്പി മണലത്തിൽ നടന്ന വാഹന പ്രചരണ ജാഥയുടെ  മണ്ഡലംതല സമാപന സമ്മേളനവും പ്രതിഷേധ സംഗമവും പട്ടാമ്പിയിൽ നടന്നു.

     കുന്നേരം 4 ന്  പട്ടാമ്പി പള്ളിപ്പുറം റോസിൽ നിന്നും തുടങ്ങിയ പ്രതിഷേധറാലി മേലെ പട്ടാമ്പിയിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന സമിതിയംഗം വി എം ഫൈസൽ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അഭിവാദ്യമർപ്പിച്ചു. പട്ടാമ്പി മണ്ഡലം     ജോ:സെക്രട്ടറി  മുസ്ഥഫ വല്ലപ്പുഴ  അധ്യക്ഷത വഹിച്ചു. മണ്ഡലം ജോ: സെക്രട്ടറി മുസ്തഫ വല്ലപ്പുഴ സ്വാഗതവും, മണ്ഡലം കമ്മറ്റിയംഗം അഫ്സൽ നടുവട്ടം സ്വാഗതവും, മണ്ഡലം കമ്മിറ്റിയംഗം അബ്ദുൾ ബാരി നന്ദിയും പറഞ്ഞു