പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ? ഷൊർണൂർ മണ്ഡലം തല സമാപന സമ്മേളനം ചെർപ്പുളശ്ശേരിയിൽ നടന്നു

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി :  പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?എന്ന പ്രമേയത്തില്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മറ്റി നവംബർ 15 മുതൽ ഡിസംബർ 15 വരെ  ജില്ലയിൽ നടത്തുന്ന കാംപയിനിന്റെ ഭാഗമായി ഷൊർണൂർ മണ്ഡലത്തിൽ നടന്ന വാഹന പ്രചരണ ജാഥയുടെ  മണ്ഡലംതല സമാപന സമ്മേളനവും പ്രതിഷേധ സംഗമവും ചെർപ്പുളശ്ശേരിയിൽ നടന്നു.

   വൈകുന്നേരം 4 ന് ഒറ്റപ്പാലം റോഡിൽ പഴയ  കെ എസ് ഇ ബി ഓഫീസ് പരിസരത്ത്  നിന്നും  പ്രതിഷേധറാലി ആരംഭിച്ച് ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. തുടർന്ന്   നടന്ന പൊതുസമ്മേളനം  പാർട്ടി സംസ്ഥാന ജന.സെക്രട്ടറി കെ.കെ അബ്ദുൾ ജബ്ബാർ ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം  സക്കീർ ഹുസൈൻ, മണ്ഡലം പ്രസിഡണ്ട് റഹീം തൂത, മണ്ഡലം സെക്രട്ടറി സിദ്ദീഖ് ഷൊർണൂർ സംസാരിച്ചു