ലഹരിക്കെതിരെ വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് പെൺ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

മങ്കട : ലഹരി മാഫിയ തലവന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക. ഉദ്ദ്യോഗസ്ഥ മാഫിയ കൂട്ട്കെട്ട് അവസാനിപ്പിക്കുക.
മയക്ക്മരുന്ന് കൈവശം വെക്കുന്നവരെ രക്ഷപ്പെടുത്തുന്ന NDPS Act ലെ ചട്ട ഭേദഗതി പിൻവലിക്കുക. തുടങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിമെൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി രാമപുരം ബ്ലോക്ക്പടിക്കൽ പെൺ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.
ജാഗ്രത സദസ്സ് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഫായിസ കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു.
ലഹരി മാഫിയയുടെ കണ്ണികളെ പിടികൂടുന്നതിനും അതിന്റെ അടിവേരറുക്കാനും സർക്കാർ ആത്മാർത്തമായി തയ്യാറാകണമെന്നും, വിതരണക്കാർക്കും ഉപയോഗിക്കുന്നവർക്കും ഒരിക്കലും പുറത്തിറങ്ങാൻ കഴിയാത്ത വിധം കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാവണമെന്നും ഫായിസ കരുവാരകുണ്ട് ആവശ്യപ്പെട്ടു.
വിമൻ ജസ്റ്റിസ് മൂവ്മെന്റ് മങ്കട മണ്ഡലം കൺവീനർ കദീജ ടീച്ചർ കൊളത്തൂര് അധ്യക്ഷത വഹിച്ച പരിപാടിയിൽ
മദ്യനിരോധനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് സുജാത വർമ മുഖ്യപ്രഭാഷണം നടത്തി.
മലപ്പുറം വനിത സെൽ
നിർഭയ വളണ്ടിയർ പുഷ്പ, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മെമ്പർ സുഹറ, ഒന്നാംവാർഡ് മെമ്പർ .സുഹ്റ ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
'ലഹരി വിരൂദ്ധ മൈ൦ രേഷ്മ & പാർട്ടിയും, ലഹരി വിരുദ്ധ കവിത നസീറ കടന്നമണ്ണയും ജാഗ്രത സദസ്സിൽ അവതരിപ്പിച്ചു.
വിമൻ ജസ്റ്റീസ് ജില്ലാ സമിതിയംഗം സാബിറ സ്വാഗതവും റാഷിദ പി വി നന്ദിയും പറഞ്ഞു