പാലക്കാട് നഗരസഭയിൽ വനിതാദിനത്തലേന്ന് വനിതാകൗൺസിലർമാരുടെ അടിപിടി.

പാലക്കാട്: വനിതാദിനത്തലേന്ന് പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ വനിതാ അംഗങ്ങളുടെ അടിപിടിയും വാക്കേറ്റവും. ബഹളത്തിനിടെ ബി.ജെ.പി. അംഗത്തിന്റെ ചുരിദാർ വലിച്ചുകീറി.
ബി.ജെ.പി. കൗൺസിലർ മിനി കൃഷ്ണകുമാറിന്റെ ചുരിദാറാണ് വലിച്ചുകീറിയത്. യു.ഡി.എഫ്. കൗൺസിലർ അനുപമ നായർ ചുരിദാർ കീറിയതായും തന്നെ മർദിച്ചതായും മിനി കൃഷ്ണകുമാർ ആരോപിച്ചു. യു.ഡി.എഫ്. അംഗത്തിന്റെ കരണത്ത് അടിയേറ്റു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതായതോടെ കൗൺസിൽയോഗം പിരിച്ചുവിട്ടു. തുടർന്ന്, പ്രതിപക്ഷ കൗൺസിലർ നഗരസഭയ്ക്കുമുന്നിലെ റോഡുപരോധിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിനും മർദിച്ചതിനും അനുപമ നായർ, ഷജിത് കുമാർ എന്നീ കൗൺസിലർമാരുടെ പേരിൽ മിനി കൃഷ്ണകുമാറും മിനി കൃഷ്ണകുമാർ ആക്രമിച്ചെന്നുകാണിച്ച് അനുപമ നായരും ടൗൺ സൗത്ത് പോലീസിൽ പരാതിനൽകി