സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വനിതാ ജിംനേഷ്യം: മന്ത്രി എം.ബി രാജേഷ്*

  1. Home
  2. MORE NEWS

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വനിതാ ജിംനേഷ്യം: മന്ത്രി എം.ബി രാജേഷ്*

സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വനിതാ ജിംനേഷ്യം: മന്ത്രി എം.ബി രാജേഷ്*


ഒറ്റപ്പാലം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വനിതാ ജിംനേഷ്യമെന്നും എല്ലാവരെയും പോലെ സ്ത്രീകൾക്കും പുറത്തേക്ക് വരാൻ, വ്യായാമം ചെയ്യാൻ, സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ടെന്ന്  സ്ഥാപിക്കുക കൂടിയാണ് വനിതാ ജിംനേഷ്യത്തിലൂടെയെന്നും തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ്  മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് 2021 -22 വാർഷിക ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിതാ ജിംനേഷ്യം ജില്ലാതല ഉദ്ഘാടനം അനങ്ങനടി ഗ്രാമപഞ്ചായത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വനിതാ ജിംനേഷ്യം: മന്ത്രി എം.ബി രാജേഷ്*

എല്ലാ രംഗത്തും സ്ത്രീകൾ മുന്നോട്ടുവരണം. സംരംഭകരായും തൊഴിൽ രംഗത്തും മുന്നേറ്റം ഉണ്ടാകണം. സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് എത്തിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. കേരളത്തിൽ ആദ്യമായി ഓപ്പൺ ജിംനേഷ്യം എന്ന ആശയം നടപ്പിലാക്കുന്നത് താൻ എം.പിയായിരുന്ന കാലഘട്ടത്തിലാണ്. പാലക്കാട് കോട്ടമൈതാനത്ത് ആരംഭിച്ച ഓപ്പൺ ജിംനേഷ്യത്തിന് വലിയ സ്വീകാര്യത ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലാണ് വനിത ജിംനേഷ്യത്തിന് തുടക്കമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പറഞ്ഞു. അതിൽ ആദ്യം നിർമ്മാണം  പൂർത്തീകരിച്ച പഞ്ചായത്താണ് അനങ്ങനടി. 
പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

പരിപാടിയിൽ പി. മമ്മിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ സുധാകരൻ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രൻ, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, അനങ്ങനടി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.പി അനിത, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.