വാണിയംകുളത്ത് യോഗോത്സവ് സംഘടിപ്പിച്ചു

പാലക്കാട്: മെയ് 13, 2022 അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പാലക്കാട് ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ വാണിയംകുളത്ത് യോഗോത്സവ് സംഘടിപ്പിച്ചു. ദേശീയ ആയുഷ് മിഷന് കീഴിലുള്ള ഒറ്റപ്പാലം ആയുഷ്ഗ്രാം, ഐസിഡിഎസ് ഒറ്റപ്പാലം അഡീഷണൽ പ്രോജക്ട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. വാണിയംകുളം പഞ്ചായത്ത് പ്രസിഡൻറ് കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം സ്മിതി അധ്യക്ഷത വഹിച്ചു. ആയുഷ് ഗ്രാമം നോഡൽ ഓഫീസർ ഡോക്ടർ പിജി പ്രസീത, യോഗ പരിശീലകൻ വിഷ്ണു ക്ലാസ്സുകൾ നയിച്ചു. സിഡിപിഒ നന്ദിനി മേനോൻ, ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ ഉദ്യോഗസ്ഥൻ എം സുരേഷ്കമാർ സംസാരിച്ചു.