കല്ലടിക്കോട് റബർ തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടി ചത്തു.

  1. Home
  2. MORE NEWS

കല്ലടിക്കോട് റബർ തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടി ചത്തു.

കല്ലടിക്കോട് റബർ തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടി ചത്തു. 

കല്ലടിക്കോട് ∙ കല്ലടിക്കോടൻ മലയോര മേഖലയിൽ പറക്കിലടിയിൽ റബർ തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടി ചത്തു. ദിവസങ്ങളായി ഭക്ഷണം കഴിക്കാതെയുള്ള അവശത കാരണമാണു പുലിക്കുട്ടി ചത്തത്.

ജനവാസ മേഖലയോടു ചേർന്നു രാങ്കോരം ആദിവാസി കോളനിക്കു സമീപമാണ് ഇന്നലെ രാവിലെ 8 മാസം പ്രായമുള്ള പുലിക്കുട്ടിയെ ടാപ്പിങ് തൊഴിലാളി കണ്ടത്.

വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചികിത്സ നൽകുന്നതിനു മുൻപു പുലിക്കുട്ടി ചത്തു.