കേരളത്തിൽ എയിംസ് ആരംഭിക്കണം.. രാജു അപ്സര
കൊച്ചി. ഏറ്റവും പ്രാധാന്യമേറിയതും കേരളത്തിന്റെ ആരോഗ്യമേഖലയിൽ മഹത്തായ മാറ്റങ്ങൾക്ക് നാഴികക്കല്ലായി മാറുമെന്ന് ഏവരും വിശ്വസിക്കുന്ന എയിംസ് കേരളത്തിന് എത്രയും പെട്ടെന്ന് അനുവദിച്ച് തരണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഇത് ആവിശ്യപ്പെട്ടത് ഇന്ത്യയുടെ വികസനരംഗത്ത് നിർണായകമായ മുന്നേറ്റങ്ങൾ നടത്തി സുദൃഢവും പുതുയുഗ പ്രതീക്ഷയും നൽകുന്ന ഭരണമാണ് മോദി കാഴ്ചവെക്കുന്നത് എന്നും രാജ്യത്തെ വ്യാപാര വ്യവസായ മേഖല കേന്ദ്ര ഭരണത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും രാജു അപ്സര പറഞ്ഞു . ഈ മാസം 24, 25 തീയതികളിൽ പ്രധാനമന്ത്രി കേരളത്തിൽ എത്തുമ്പോള്‍ നിരവധിയായ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതില്‍ വളരെയധികം സന്തോഷം പങ്കുവെക്കുകയും കേരളത്തിന്റെ പൊതുഗതാഗത രംഗത്തും വ്യാപാര, വ്യവസായ രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് നിദാനവുമാകുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ അത് കേരളത്തിന് പുതിയ ഒരു അനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിന് ഈയൊരു പദ്ധതി അനുവദിച്ച പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു കൂടാതെ രണ്ടു പ്രളയങ്ങൾ മൂലവും മൂന്നു വർഷം നീണ്ടുനിന്ന കോവിഡ് മൂലവും തകർന്നുപോയ കേരളത്തിലെ വ്യാപാര, വ്യവസായ മേഖലയുടെ പുനരുജ്ജീവനത്തിന് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഒരു അതിജീവന പാക്കേജ് പ്രഖ്യാപനവും, കാര്‍ഷിക മേഖലയുടെ നട്ടെല്ലായ റബറിന് മിനിമം 300 രൂപ ലഭിക്കുന്നതിന് വേണ്ട നടപടിയും ഉണ്ടാകണമെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ നിവേധനത്തില്‍ ആവിശ്യപ്പെട്ടു