11 \u0D35\u0D2F\u0D38\u0D41\u0D15\u0D3E\u0D30\u0D7B \u0D15\u0D1F\u0D32\u0D3F\u0D7D \u0D2E\u0D41\u0D19\u0D4D\u0D19\u0D3F \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. MORE NEWS

11 വയസുകാരൻ കടലിൽ മുങ്ങി മരിച്ചു

മുങ്ങി മരിച്ചു


കോഴിക്കോട്: കളിക്കുന്നതിനിടെ കടലില്‍ വീണ ഫുട്ബോള്‍ എടുക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഏലത്തൂര്‍ പാവങ്ങാട് ബിഇഎം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുള്‍ ഹക്കീം(11) ആണ് മരിച്ചത് ബീച്ചില്‍ കളിക്കുന്നതിനിടെ കടലിലേക്ക് തെറിച്ച് പോയ ഫുട്ബോളെടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് കടലില്‍ മുങ്ങുകയായിരുന്നു. തിങ്കളാഴ്ച 5 മണിക്കാണ് അപകടം ഉണ്ടായത്. അന്ന് തന്നെ രാത്രി 8 മണിയോടെ കുട്ടിയുടെ മൃതദേഹം സമീപത്തെ തീരത്തു നിന്നും കണ്ടെത്തുകയായിരുന്നു.