അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

ഒറ്റപ്പാലം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന വനിതകള്‍ക്ക് അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അങ്കണവാടി വര്‍ക്കറിനും എഴുതാനും വായിക്കാനും അറിയുന്നവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രായപരിധി 18-46. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം വരെ ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റേഷന്‍ കാര്‍ഡ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 30 ന് വൈകിട്ട് അഞ്ചിനകം ഷൊര്‍ണൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ നല്‍കണമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്റ്റ് ഓഫീസര്‍ അറിയിച്ചു. എസ്.സി /എസ്.ടി അപേക്ഷകര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നല്‍കണം. ഫോണ്‍: 0466 2225407