ആന്ത്രംകുന്നത്ത്* - *പറമ്പത്ത് കുടുംബ സംഗമം നടത്തി*.

  1. Home
  2. MORE NEWS

ആന്ത്രംകുന്നത്ത്* - *പറമ്പത്ത് കുടുംബ സംഗമം നടത്തി*.

ആന്ത്രംകുന്നത്ത്* - *പറമ്പത്ത് കുടുംബ സംഗമം നടത്തി*.


നെല്ലായ പഞ്ചായത്തിലെ രണ്ട് പ്രമുഖ തറവാടുകളയായ ആന്ത്രംകുന്നത്ത് - പറമ്പത്ത്  വീടുകളിലെ നൂറ്റമ്പതോളം കുടുംബാംഗങ്ങൾ സമ്മേളിച്ച സംഗമം ആന്ത്രംകുന്നത്ത് ശ്രീപത്മത്തിൽ വെച്ച് നടത്തി. ആന്ത്രംകുന്നത്ത് ലക്ഷ്മിക്കുട്ടി അമ്മ ഭദ്രദീപം കൊളുത്തി .
ഇരു തറവാടുകളിലേയും മുതിർന്ന അംഗങ്ങളെ സംഗമ വേദിയിൽ ആദരിച്ചു.  2022 ലെ മലബാർ സാംസ്കാരിക വേദിയുടെ പ്രതിഭ പുരസ്ക്കാരം,2023 ലെ  പി.കെ ദാസ് മെമ്മോറിയിൽ ബെസ്റ്റ് ടീച്ചർ അവാർഡ് എന്നിവ നേടിയ കുടുംബാംഗമായ ഡോ.കെ. അജിത്ത്, യുവ കവയിത്രിയും സാഹിത്യ പ്രതിഭ പുരസ്ക്കാർ ജേതാവുമായ സവിത മോഹൻ,  എസ്.എസ്.എൽ.സി - പ്ലസ് ടൂ , എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലെ ജേതാക്കൾ,  വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളായ വിദ്യാർത്ഥികൾ എന്നിവരെ സംഗമം അനുമോദിച്ചു. ആന്ത്രംകുന്നത്ത്* - *പറമ്പത്ത് കുടുംബ സംഗമം നടത്തി*.
മുൻ നെല്ലായ പഞ്ചായത്ത് പ്രസിഡൻറ്, അധ്യാപകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നി നിലകളിൽ ഏറെ തിളങ്ങി നിന്നിരുന്ന വ്യക്തിത്വത്തിനുടമയായിരുന്ന എ. ബാലൻ മാസ്റ്റർ  ഈ തറവാട്ടിലെ അംഗമായിരുന്നു. 
പറമ്പത്ത് രാമൻകുട്ടി നായർ അധ്യക്ഷത വഹിച്ച സംഗമം ആന്ത്രംകുന്നത്ത് പദ്മനാഭൻ ഉദ്ഘാടനം ചെയ്തു . ജയകുമാർ ഉല്ലാസ്, എ.വേണുഗോപാലൻ , പി. ഹരിഹരനുണ്ണി, കുമാരി അമൃത എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ ചർച്ചകൾ, സംവാദങ്ങൾ, കലാപരിപാടികൾ, വിനോദങ്ങൾ എന്നിവയും ഉണ്ടായിരുന്നു. അന്ത്രംകുന്നത്ത് ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും എ സിന്ധു നന്ദിയും പറഞ്ഞു.