\u0D10 \u0D06\u0D7C \u0D2A\u0D4D\u0D30\u0D38\u0D3E\u0D26\u0D4D \u0D0E \u0D34\u0D41\u0D24\u0D3F\u0D2F "\u0D05\u0D30\u0D3E\u0D37\u0D4D\u0D1F\u0D4D\u0D30\u0D40\u0D2F\u0D02" \u0D0E\u0D28\u0D4D\u0D28 \u0D2A\u0D41\u0D38\u0D4D\u0D24\u0D15 \u0D2A\u0D4D\u0D30\u0D15\u0D3E\u0D36\u0D28\u0D02 \u0D28\u0D3E\u0D33\u0D46

  1. Home
  2. MORE NEWS

ഐ ആർ പ്രസാദ് എ ഴുതിയ "അരാഷ്ട്രീയം" എന്ന പുസ്തക പ്രകാശനം നാളെ

അരാഷ്ടീയം കവര്‍ പ്രകാശനം ചെയ്തു


ചെർപ്പുളശ്ശേരി: ഐ ആർ പ്രസാദ് എഴുതിയ  "അരാഷ്ട്രീയം" എന്ന പുസ്തകം 13നു ശനിയാഴ്ച വൈകിട്ട് 4 മണിക് കാറൽമണ്ണ കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ വച്ച് എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും .പ്രശസ്ത നാടക സംവിധായകൻ നരിപ്പറ്റ രാജു പുസ്തകം ഏറ്റുവാങ്ങും .ഷീൻ അഗസ്റ്റിൻ പുസ്തകം പരിചയപ്പെടുത്തും .നഗര സഭ കൗൺസിലർ കെ എം ഇസ്ഹാഖ് ചടങ്ങിൽ അധ്യക്ഷത വഹിക്കും .കലാമണ്ഡലം അവാർഡ് ജേതാവും ,എഴുത്തുകാരനും ,കഥകളി സംഘാടകനുമായ കെ ബി രാജ് ആനന്ദ് ,കൗൺസിലർ വി .വിനോദ് ,മുൻ പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തു പ്രസിഡന്റും പ്രാസംഗികനും ആയ കെ ജയദേവൻ ,സിനിമ സംവിധായിക വിധു വിൻസെന്റ് ,മാധ്യമ പ്രവർത്തകൻ എം കെ രാംദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും .പ്രവീൺ വൈശാഖൻ സ്വാഗതവും ,ഐ ആർ പ്രസാദ് നന്ദിയും പറയും 
മാധ്യമ പ്രവർത്തകനായി അറിയപ്പെട്ട ഐ ആർ പ്രസാദ് നിരവധി കഥകളും ,ലേഖനങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട് .പ്രസാദിന്റെ ആദ്യ പുസ്തകം ഐവറി ബുക്ക്സ് ആണ് പ്രസിദ്ധീകരിക്കുന്നത് .ഇപ്പോൾ മലപ്പുറം പി ആർ ഡി യിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ആണ് പ്രസാദ് .ആനമങ്ങാടാണ് ജന്മദേശം .