കോട്ടക്ക് ചുറ്റുമുള്ള പ്രഭാത നടത്തങ്ങൾക്ക് ഫീസ് ഈടാക്കാനുള്ള പുരാവസ്തു വകുപ്പിൻ്റെ തീരുമാനം പുനപ്പരിശോധിക്കണം; എസ് ഡി പി ഐ

  1. Home
  2. MORE NEWS

പാലക്കാട്:  പാലക്കാട് ടിപ്പു സുൽത്താൻ കോട്ടക്ക് ചുറ്റുമുള്ള പ്രഭാത നടത്തങ്ങൾക്ക് ഇനി മുതൽ ഫീസ് ഈടാക്കാനുള്ള പുരാവസ്തു വകുപ്പിൻ്റെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു 

 പ്രതിമാസം 50 രൂപ തോതിൽ പ്രതിവർഷം 600 രൂപ ഈടാക്കുന്നതിന്  പുറമെ നടക്കാൻ എത്തുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും വേണം.  രാവിലെയും വൈകീട്ടും നൂറുകണക്കിന് ആളുകളാണ് പാലക്കാട് ടിപ്പു സുൽത്താൻ കോട്ടക്ക് ചുറ്റും നടക്കാനായി എത്തുന്നത്.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. പ്രതിമാസം 50 രൂപയാണ് ഇടാക്കാൻ തീരുമാനിച്ചത്. വാഹനത്തിനും ഫീസ് ഈടാക്കുന്നു. സമയം കൂടിയാൽ ഫീസ് അധികം ഈടാക്കുമെന്നും നടക്കാനെത്തുന്നവർ പറയുന്നു. ചട്ടം ലംഘിച്ചാൽ നടക്കാനുള്ള അനുമതിയും റദ്ദാക്കുമെന്ന് ഇവർ പറയുന്നു. വികലമായ ഈ തീരുമാനത്തിനെതിരെ  ശക്തമായ ജനാധിപത്യ രീതിയിലുള്ള  പ്രതിഷേധങ്ങൾക്ക് എസ് ഡി പി ഐ നേതൃത്വം നൽകുമെന്ന് പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ഷരീഫ് പട്ടാമ്പി അറിയിച്ചു