വള്ളുവനാട് മാതൃസദനത്തിൽ ഓണാഘോഷം

വാണിയംകുളം. വള്ളുവനാട് കൾച്ചറൾ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ വാണിയംകുളത്ത് പ്രവർത്തിക്കുന്ന വള്ളുവനാട് മാതൃസദനത്തിൽ വിവിധ പരിപാടികളോടെ ചതയ ദിനത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടന്നു. ട്രസ്റ്റ് ചെയർമാൻ പി.പി. കുശലൻ ഓണാഘോഷം ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് ജനറൽ കൺവീനർ കെ.കെ. മനോജ് അധ്യക്ഷത വഹിച്ചു. മാതൃ സദനത്തിലെ അമ്മമാർക്ക് ഓണക്കോടി വിതരണവും പിറന്നാളാഘോഷവും നടത്തി.
മധുരപലഹാര വിതരണവും നടത്തി. ട്രസ്റ്റ് ട്രഷർ സന്തോഷ് ചന്ദ്രൻ, എ.സുരേഷ് കുമാർ, മാതൃസദനം പ്രസിഡണ്ട് കല്ലിപ്പാടം ചന്ദ്രൻ, സെക്രട്ടറി ജനാർദ്ദനൻ കൂനത്തറ, പി.രവീന്ദ്രൻ, പ്രശാന്ത് കായലിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഓണസദ്യയും കുടുംബാംഗങ്ങളുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.