ഓട്ടോ തൊഴിലാളികൾ എൽഡിഎഫ് സർക്കാറിന് അഭിവാദ്യം അർപ്പിച്ചു പ്രകടനം നടത്തി

ചെർപ്പുളശ്ശേരി: ഡീസൽ ഓട്ടോറിക്ഷകൾ 15വർഷം കഴിഞ്ഞാൽ പൊളിക്കണം എന്ന കേന്ദ്ര നിയമം ഭേദഗതി ചെയ്ത് 22 വർഷം വരെ ഓടാം എന്ന നിയമം കൊണ്ടു വന്ന എൽഡിഎഫ് സർക്കാറിന് അഭിവാദ്യം അർപ്പിച്ചു ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയൻ സിഐടിയു ചെർപ്പുളശ്ശേരി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരിയിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയൻ സിഐടിയു ചെർപ്പുളശ്ശേരി ഡിവിഷൻ സെക്രട്ടറി ഇ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ ഡിവിഷൻ പ്രസിഡന്റ് വീരാൻ ഷരീഫ് അധ്യക്ഷനായി. മുൻസിപ്പൽ പ്രസിഡന്റ് സി അനന്തനാരായണൻ, മുൻസിപ്പൽ സെക്രട്ടറി വി കണ്ണൻ എന്നിവർ സംസാരിച്ചു.