\u0D35\u0D3E\u0D15\u0D4D\u0D38\u0D40\u0D7B \u0D2A\u0D47\u0D1F\u0D3F \u0D2E\u0D3E\u0D31\u0D4D\u0D31\u0D3E\u0D7B \u0D0A\u0D30\u0D3F\u0D7D \u0D2C\u0D4B\u0D27\u0D35\u0D7D\u0D15\u0D4D\u0D15\u0D30\u0D23\u0D02.

  1. Home
  2. MORE NEWS

വാക്സീൻ പേടി മാറ്റാൻ ഊരിൽ ബോധവൽക്കരണം.

വാക്സീൻ പേടി മാറ്റാൻ ഊരിൽ ബോധവൽക്കരണം.


അഗളി: കോവിഡ് പ്രതിരോധ കുത്തിവയ്പിനോട് അകലം പാലിച്ചു നിന്ന അട്ടപ്പാടിയിലെ ആദിവാസി ജനതയെ ബോധവൽക്കരിക്കാൻ നാടകവുമായി ഊരുണർത്തൽ യാത്രയിലാണ് ഒരു കൂട്ടം ചെറുപ്പക്കാർ. യുനിസെഫിന്റെ സഹായത്തോടെ ആദിവാസി സംഘടന തമ്പ് ആണ് ‘ഗവനമെ വെടിവുകാല’ എന്ന നാടകം ഒരുക്കിയിരിക്കുന്നത്. ആദിവാസി ഭാഷയിൽ പരമ്പരാഗത ആട്ടവും പാട്ടുമൊക്കെയായാണു ബോധവൽക്കരണം.കോവിഡ് പ്രതിരോധ വാക്സിനേഷൻ ചില പ്രദേശങ്ങളിൽ വേണ്ടത്ര വേഗതയിലല്ലെന്ന കണ്ടെത്തലാണ് ബോധവൽക്കരണം ആവശ്യമാക്കിയത്.