നെല്ലിയാമ്പതി മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് നിരോധനം*

  1. Home
  2. MORE NEWS

നെല്ലിയാമ്പതി മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് നിരോധനം*

Rain


പാലക്കാട്‌. നെല്ലിയാമ്പതി മേഖലയിലേക്ക്  വിനോദസഞ്ചാരികളുടെ പ്രവേശനം ജൂലൈ ഏഴ് മുതല്‍ ഒന്‍പത് വരെ നിരോധിച്ച് ദുരന്തനിവാരണ നിയമം-2005  പ്രകാരം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.   കാലവര്‍ഷം തുടരുന്ന സാഹചര്യത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ  മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലും നെല്ലിയാമ്പതി മേഖലയില്‍ മണ്ണിടിച്ചില്‍, മരം വീഴ്ച്ച ഭീഷണികള്‍ നേരിടുന്ന നിരവധി പ്രദേശങ്ങള്‍ ഉള്ളതിനാലുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ താമസക്കാര്‍, ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റുകളുടെ മാനേജ്‌മെന്റുകള്‍, മറ്റ് ജീവനക്കാര്‍, യാത്രാ ബസുകള്‍, അത്യാവശ്യ സര്‍വീസുകള്‍ എന്നിവ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.