ഭീമനാട് മുങ്ങിമരണം*: *പെൺകുട്ടികളുടെ വീട് മന്ത്രി എം.ബി രാജേഷ് സന്ദർശിച്ചു*

മണ്ണാർക്കാട് ഭീമനാട് ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികളുടെ മുങ്ങിമരണം നടന്ന വീട് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദർശിച്ചു. കുട്ടികളുടെ മരണം വേദനയുളവാക്കുന്നതാന്നെന്നും ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും തുടർന്നുള്ള കാര്യങ്ങൾ നടപടിക്രമം അനുസരിച്ച് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ണാർക്കാട് തഹസിൽദാർ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ വിനോദ്, വില്ലേജ് ഓഫീസർ അനിൽ കുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.