നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനത്തട്ടിപ്പിനെതിരെ BJP

  1. Home
  2. MORE NEWS

നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനത്തട്ടിപ്പിനെതിരെ BJP

നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനത്തട്ടിപ്പിനെതിരെ BJP


ചെർപ്പുളശ്ശേരി:
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയിൽ ടേക്ക് എ ബ്രേക്ക് പദ്ധതി എന്ന പേരിൽ   ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും,കേന്ദ്ര സർക്കാർ ഫണ്ട്  മറച്ചുവച്ചും , സ്ഥലം കൗൺസിലർ കെ. സൗമ്യയെ അവഗണിച്ചു കൊണ്ടും,
3 വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ടോയ്ലറ്റുകൾ വീണ്ടും ഉദ്ഘാടനം നടത്തിയും തദ്ദേശവകുപ്പ്മന്ത്രിയെ വച്ച്  ചെർപ്പുളശ്ശേരി നഗരസഭ ഭരണസമിതി
ഞായറാഴ്ച
നടത്താനിരിക്കുന്ന
ഉദ്ഘാടന പ്രഹസനത്തിൽ പ്രതിഷേധിച്ച് BJP നേതൃത്വത്തിൽ ഇന്ന് അയ്യപ്പൻ കാവിലെ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ പ്രതീകാത്മക ഉദ്ഘാടനവും പ്രതിഷേധ യോഗവും നടത്തി.

വാർഡ് കൗൺസിലർ കെ. സൗമ്യ ഉദ്ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡണ്ട്  പി.ജയൻ മുഖ്യഭാഷണം നടത്തി. മണ്ഡലം ജന.സെക്രട്ടറി കെ.ഹരിദാസ് സ്വാഗതം പറഞ്ഞു.

ജില്ല കമ്മറ്റിയംഗം എ ശ്രീ നാരായണൻ , മഹിളമോർച്ച ജില്ല ജനസെക്രട്ടറി സ്മിത വി.എസ്, നഗരസഭാംഗം എൻ. കവിത , കെ.എച്ച് ഷീബ, സി.അനിത, T കൃഷ്ണകുമാർ , ഇല്ലിക്കൽ ചന്ദ്രൻ , എം.വി വിശ്വനാഥൻ, വിശാഖ്മനു, എം. പ്രസാദ് എന്നിവർ പങ്കെടുത്തു.