BJP സമ്പൂർണ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു

  1. Home
  2. MORE NEWS

BJP സമ്പൂർണ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു

BJP സമ്പൂർണ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു


ചെർപ്പുളശേരി : കേന്ദ്രപദ്ധതികളെ കേരളത്തിന്റേതാക്കി പ്രഖ്യാപിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനും മാത്രമാണ്  മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടി സംസ്ഥാനം ആസൂത്രണം ചെയ്തിട്ടുള്ളതെന്ന്  BJP ജില്ല വൈസ് പ്രസിഡണ്ട് പി.ജയൻ പറഞ്ഞു.

കേന്ദ്രത്തിന്റെ ജൽ ജീവൻ മിഷൻ, അമൃത് പദ്ധതികളിൽ ഉൾപ്പെടുത്തി  ചെർപ്പുളശ്ശേരി നഗരസഭ, ചളവറ , തൃക്കടീരി, അനങ്ങനടി പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ആവിഷ്കൃതമായ ചെർപ്പുളശ്ശേരി സമഗ്രകുടിവെള്ള പദ്ധതി ഉൾപ്പെടെ ഇത്തരത്തിൽ സ്വന്തമാക്കി പ്രചരിപ്പിക്കാൻ  നഗരസഭയും MLA യും , കേരളസർക്കാരും നടത്തുന്ന നീക്കത്തെ BJP ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ചെർപ്പുളശേരി സമ്പൂർണ്ണ മണ്ഡലം കമ്മിറ്റി യോഗം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു.


മണ്ഡലം സെക്രട്ടറി ടി.കൃഷ്ണകുമാർ ,
മണ്ഡലം സെൽ കോഡിനേറ്റർ വിജിഷ് നെല്ലായ , വിനോദ് കണ്ണാട്ടിൽ, ഷീബ എ എന്നിവർ സംസാരിച്ചു