\u0D2C\u0D3F.\u0D1C\u0D46.\u0D2A\u0D3F \u0D28\u0D47\u0D24\u0D3E\u0D35\u0D3F\u0D28\u0D46 \u0D35\u0D46\u0D1F\u0D4D\u0D1F\u0D3F\u0D15\u0D4D\u0D15\u0D4A\u0D28\u0D4D\u0D28\u0D41

  1. Home
  2. MORE NEWS

ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു

advt ranjith sreenivasan

ആക്രമണം പ്രഭാതസവാരിക്ക്  പോകാനിരിക്കെ 
 


ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊന്നു. പുലർച്ചെ 6 മണിയോടെ പ്രഭാത സവാരിക്കായി പുറപ്പെടാനിരിക്കെയാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
അമ്മയും,ഭാര്യയും നോക്കിനിൽക്കെ വീടിനകത്തു വെച്ചാണ് ശ്രീനിവാസനെ അഞ്ചോളം പേർ അടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയും, അമ്മയും ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും, കൃത്യം നിർവഹിച്ച ശേഷം മാത്രമാണ് അക്രമിസംഘം മടങ്ങിയത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ വെച്ചായിരുന്നു രഞ്ജിത്ത് മരിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രിയിലാണ് രഞ്ജിത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ മരണം ഒരു രാഷ്ട്രീയ കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.

ആലപ്പുഴ കോടതിയിലെ അഭിഭാഷകനും, ബി.ജെ.പി ജില്ലാ പ്രസിഡന്റും, കൂടാതെ ആലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കൂടിയായിരുന്നു രഞ്ജിത്ത്.