പ്രിയ അധ്യാപകരുടെ പേരിൽ പുസ്തകങ്ങൾ സമർപ്പിച്ച് യാത്രയാക്കി.

അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി.എസ് എച്ച് എസിലെ 2003 - 04 എസ്.എസ്.എൽ സി ബാച്ച് നന്മ കൂട്ടായ്മ ഈ വർഷം വിരമിക്കുന്ന തങ്ങളുടെ പ്രിയ അധ്യാപകരായ എം. പ്രശാന്ത്, ഡോ. കെ അജിത് എന്നിവരുടെ പേരിൽ സകൂൾ ലൈബ്രറിയിലേക്ക് നൂറ്റമ്പതിലധികം പുസ്തകങ്ങൾ സംഭാവന ചെയ്തത് മാതൃകയായി.
സ്കൂൾ പരിസ്ഥിതി ക്ലബ് ശതാവരി ഹരിത സേനയിലെ മുൻ കാല പ്രവർത്തകരായിരുന്ന നന്മ കൂട്ടായ്മയിലെ പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയ മൈതാനിയിൽ മരതൈകൾ കൂടി നട്ടാണ് മടങ്ങിയത്. അധ്യാപകരായ എം.ആർ മൃദുല, കെ.കെ വേണുഗോപാൽ, ഐ.ടി. പ്രസാദ് എന്നിവരും പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ രമ്യ പി, അഷറഫ്, സന്ധ്യ, കെ.ടി. മഞ്ജു, മനോജ്, ഷെഹീൻ എന്നിവരും സംസാരിച്ചു.
