ചെർപ്പുളശ്ശേരി പുത്തനാൽ ക്കൽ ദേവിയുടെ തട്ടകത്തിൽ കാളവേല ഇന്ന്

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി പുത്തനാൽ ക്കൽ ദേവിയുടെ തട്ടകത്തിൽ കാളവേല ഇന്ന്

ചെർപ്പുളശ്ശേരി പുത്തനാൽ ക്കൽ ദേവിയുടെ തട്ടകത്തിൽ കാളവേല ഇന്ന്


ചെർപ്പുളശ്ശേരി. ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാളവേല ഇന്ന് നടക്കും. അമ്മ ദൈവങ്ങളെ ആരാധിച്ചു പോരുന്ന വള്ളുവനാടൻ ജനത പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന കാർഷിക ഉത്സവം കൂടിയാണ് കാളവേല. കന്നുകാലികളുടെ ഐശ്വര്യത്തിനും കാർഷിക മേഖല അഭിവൃദ്ധിപ്പെടുന്നതിനും കാളക്കോലങ്ങൾ കെട്ടി എഴുന്നള്ളിച്ചു ദേവിക്ക് മുന്നിൽ വന്നു തൊഴുതു മടങ്ങുന്നു. ആധുനിക കാലത്ത് ദീപാലങ്കാരങ്ങളും യന്ത്രങ്ങളുടെ സപ്പോർട്ടും കൊണ്ട് കാള ക്കോലങ്ങൾ വലിയ കേട്ടുകാഴ്ച്ചകളായി തലയെടുപ്പോടെ ദേവി സന്നിധിയിൽ എത്തിക്കുമ്പോൾ വിവിധ വാദ്യ മേളങ്ങൾ കാളക്ക് അകമ്പടി ആയി ഉണ്ടാവും. ഇത്തരത്തിൽ 50 ലധികം കാളക്കോലങ്ങൾ വിവിധ ദേശങ്ങളിൽ നിന്നും വന്നു ചേരുമ്പോൾ നഗരം വർണ്ണ താള വൈവിദ്ധ്യം തീർത്ത് ജനങ്ങളിൽ സന്തോഷം നിറക്കുന്നു.

രാവിലെ ക്ഷേത്രത്തിൽ പാലും വെള്ളരി ചടങ്ങുകൾ
നടന്നു ക്ഷേത്രത്തിൽ തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി. പാലും വെള്ളരി തൊഴാൻ പതിനായിരങ്ങൾ എത്തിച്ചേർന്നു.
ക്ഷേത്രം ട്രസ്റ്റീ ബോർഡ് ചെയർമാൻ കെ ബി രാജേന്ദ്രൻ, മുൻ ചെയർമാൻ പി ശ്രീകുമാർ, കമ്മിറ്റി ഭാരവാഹികളായ ജി സുബ്രഹ്മണ്യൻ, ജയപ്രകാശ് മനവഴി, പി പ്രേംകുമാർ, എക്സികുട്ടീവ് ഓഫീസർ അനന്ദു എന്നിവർ ഉത്സവം നിയന്ത്രിക്കും
തിങ്കളാഴ്ച താലപ്പൊലി നടക്കും. അതോടെ വള്ളുവനാടൻ ഉത്സവങ്ങൾക്ക് തുടക്കമായ പുത്തനാൽക്കൽ ഉത്സവം സമാപിക്കും. ഒരുമാസം നീണ്ട തോൽപ്പാവക്കൂത്തും സമാപിക്കും