ഉപതെരഞ്ഞെടുപ്പ്:10 ന് അവധി

ചെർപ്പുളശ്ശേരി. ആഗസ്റ്റ് 10 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് താണിക്കുന്ന് പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒൻപതിനും 10 നും അവധി ആയിരിക്കും.