കണ്ണൂരില്‍ കാര്‍ അപകടം. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു.

  1. Home
  2. MORE NEWS

കണ്ണൂരില്‍ കാര്‍ അപകടം. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു.

കണ്ണൂരില്‍ കാര്‍ അപകടം. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു.


 കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിലാണ് രണ്ടുപേര്‍ മരിച്ചത്.
കുറ്റ്യാട്ടൂർ സ്വദേശി റീഷ (26), ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.  അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

പിന്‍സീറ്റിലിരുന്ന കുട്ടി അടക്കമുള്ള 4 പേരെ രക്ഷപെടുത്തി. കുറ്റിയാട്ടൂര്‍ സ്വദേശികളായ ഗര്‍ഭിണിയും ഭര്‍ത്താവുമാണ് മരിച്ചത്. യുവതിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്.


വാഹനമോടിച്ച ഭര്‍ത്താവിനൊപ്പം മുന്‍വശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. കാറിന് തീപിടിച്ച് അല്‍പ്പസമയത്തിനുളളില്‍ ഡ്രൈവര്‍ പുറകിലെ ഡോര്‍ തുറന്നതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേര്‍ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഡോര്‍ ജാമായതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല. പുറകിലെ ഡോര്‍ തുറന്നെങ്കിലും മുന്‍ വശത്തെ ഡോര്‍ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതല്‍ പടര്‍ന്ന് പിടിച്ചിരുന്നു. അപകടത്തില്‍ രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്.