നിരവധി റോഡപകടങ്ങൾക്ക് കാരണമായ റോഡിലെ കുഴികൾ അടച്ച് ചെർപ്പുളശ്ശേരി എക്‌സൈസ്*

ചെർപ്പുളശ്ശേരി. തൃക്കടീരിയിൽ പ്രവർത്തിക്കുന്ന ചെർപ്പുളശ്ശേരി എക്‌സൈസ് റെയ്‌ഞ്ച് ഓഫീസിന് മുൻവശം ചെർപ്പുളശ്ശേരി - ഒറ്റപ്പാലം മെയിൻ റോഡിൽ റോഡിന് പകുതിയോളം രൂപപ്പെട്ട കുഴിയിൽ വാഹനങ്ങൾ വീണ് ദിവസവും അപകടം സംഭവിക്കുന്നുണ്ട്. 25.09.2023 രാവിലെ റോഡിലെ കുഴി മറികടക്കുന്നതിന് വേണ്ടി സ്കൂട്ടർ ഓടിച്ചിരുന്നയാൾ സ്കൂട്ടർ വെട്ടിച്ചതിനെ തുടർന്ന് ഒരു യുവതിയെ ഇടിച്ച് തെറിപ്പിച്ച് ഗുരുതരമായി പരിക്ക് പറ്റി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു നിത്യേന വാഹനങ്ങൾ കുഴിയിൽ വീണ് അപകടം പതിവായതിനെ തുടർന്ന് ചെർപ്പുളശ്ശേരി എക്‌സൈസ് റെയ്‌ഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ റെയ്‌ഞ്ച് ഓഫീസിലെ ജീവനക്കാരുടെ സഹായത്തോടെ റോഡിലെ കുഴികൾ അടച്ച് ചെർപ്പുളശ്ശേരി എക്‌സൈസ് മാതൃകയായി.
വ്യാപാരി വ്യവസായി ഏകോപന സമിതി തുക്കടീരി യൂണിറ്റ് പ്രസിഡൻറ് അഭിലാഷ് അടവക്കാട് പങ്കാളിത്വം വഹിച്ചു.
റോഡിലെ കുഴികൾ അടക്കുന്ന പ്രവർത്തിയിൽ ചെർപ്പുളശ്ശേരി എക്‌സൈസ് റെയ്‌ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ കെ.വസന്തകുമാർ, ഇ ജയരാജൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വി.ജയദേവനുണ്ണി, സി.എൻ. ഷാജികുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ആർ.വിവേക്, എക്‌സൈസ് ഡ്രൈവർ ടി.വിഷ്ണു എന്നിവർ പങ്കെടുത്തു.