ചെർപ്പുളശ്ശേരി എക്‌സൈസ് 198 ലിറ്റർ വാഷ് പിടികൂടി

ഒറ്റപ്പാലം തൃക്കടീരി കീഴൂർ തച്ചിരുകുന്ന് കോളനിക്ക് സമീപത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 198 ലിറ്റർ വാഷ് കണ്ടെടുത്ത് കേസാക്കി. ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ കെ.വസന്തകുമാറിന്റെ നേതൃത്വത്തിലാണ് വാഷ് പിടികൂടിയത്.