കാലിക്കറ്റ് സർവ്വകലാശാല എൻ എസ്‌ എസ്‌ അവാർഡുകളിൽ ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിന് അഭിമാന നേട്ടം

  1. Home
  2. MORE NEWS

കാലിക്കറ്റ് സർവ്വകലാശാല എൻ എസ്‌ എസ്‌ അവാർഡുകളിൽ ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിന് അഭിമാന നേട്ടം

കാലിക്കറ്റ് സർവ്വകലാശാല എൻ എസ്‌ എസ്‌  അവാർഡുകളിൽ ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിന് അഭിമാന നേട്ടം

ചെർപ്പുളശ്ശേരി. 2021-22 അധ്യയന വർഷത്തിലെ യൂണിവേഴ്സിറ്റി അവാർഡുകളിൽ ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ് എൻ എസ്‌ എസ്‌  യൂണിറ്റിന് ചരിത്ര നേട്ടം. മികച്ച യൂണിറ്റ് / പ്രോഗ്രാം ഓഫീസർ അവാർഡുകളിൽ മൂന്നാം റാങ്കോടെ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി  മുഹമ്മദ് റഫീക്ക് ടി അർഹനായി. 2019-22 കാലയളവിലെ പ്രവർത്തങ്ങളായ അഭയം ഭവന പദ്ധതി,'അതിജീവനം' - കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,സ്നേഹസ്പർശം,കൂടെ, 'വി ചലഞ്ചു പ്ലാസ്റ്റിക് ബോട്ടിൽ', പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, കാർഷിക പദ്ധതികൾ 'റീ ബിൽഡ് കേരള' - പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, തുടങ്ങിയവതുടങ്ങിയവ മുൻ നിർത്തിയാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.