ബഡ്‌സ് സ്‌കൂള്‍ നവീകരിച്ച് ചെര്‍പ്പുളശ്ശേരി നഗരസഭ

ചെര്‍പ്പുളശ്ശേരി നഗരസഭയിലെ ബഡ്‌സ് സ്‌കൂള്‍ ആധുനികവും ശാസ്ത്രീയവുമായി നവീകരിച്ചതിന്റെ ഉദ്ഘാടനം പി. മമ്മിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ഏറെ ശാസ്ത്രീയമായി രൂപ കല്‍പന ചെയ്ത് പ്രാവര്‍ത്തികമാക്കിയ ബഡ്‌സ് സ്‌കൂള്‍ ജില്ലയിലെ മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടെ മാതൃകയായി ഏറ്റെടുക്കാവുന്ന പദ്ധതിയാണെന്ന് എം.എല്‍.എ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര മുഖ്യാതിഥിയായി. തെറാപ്പി റൂം, സെന്‍സറി റൂം, ഡിജിറ്റല്‍ ക്ലാസ് റൂം ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങളാണ് നഗരസഭ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ഒരുക്കിയിട്ടുള്ളത്. ഗുണഭോക്താക്കളായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം വിതരണം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി. പ്രമീള, വി.പി. ഷമീജ്, മിനി, കൗണ്‍സിലര്‍മാരായ വിഷ്ണു, ശ്രീലജ വാഴക്കുന്നത്ത്, സൗമ്യ, മിസ്രിയ,കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ, ഷാജി പാറയ്ക്കല്‍, നഗരസഭ സെക്രട്ടറി വി.ടി പ്രിയ എന്നിവര്‍ സംസാരിച്ചു.