നിലംപൊത്താനായി ചെർപ്പുളശ്ശേരി പഴയ ബസ് സ്റ്റാൻഡ് കെട്ടിടം. ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ട അധികാരികൾ നോക്കുകുത്തികൾ ആകുന്നു

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി. കോൺക്രീറ്റുകൾ അടർന്നുവീണ് ഏത് നിമിഷവും അപകട ഭീഷണി ഉയർത്തുന്ന കെട്ടിടമാണ് ചെർപ്പുളശ്ശേരി പഴയ ബസ്റ്റാൻഡ് കെട്ടിടം. കെട്ടിടത്തിന്റെ മുകളിൽ നിന്നും സിമന്റ് കട്ടകൾ താഴേക്ക് പതിച്ചു കൊണ്ടിരിക്കുകയാണ്. നി രവധി യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നതിനും വിശ്രമിക്കുന്നതിനായി എത്തുന്നത്. കെട്ടിടത്തിന്റെ മുകൾഭാഗം പൂർണ്ണമായും നിലംപൊത്തുന്ന അവസ്ഥയിലാണ്. പ്രസ് ക്ലബ് അടക്കമുള്ള സ്ഥാപനങ്ങൾ ഇതിന് മുകളിലാണ് സ്ഥിതിചെയ്യുന്നത് എന്നാണ് വസ്തുത. ഏതു നിമിഷവും നിലം പൊത്താവുന്ന ഈ കെട്ടിടം പൊളിച്ചുമാറ്റി പകരം പുതിയ കെട്ടിടം പണിത് സംരക്ഷണം ഉറപ്പുവരുത്തണം എന്നാണ് യാത്രക്കാർ പറയുന്നത്. ചെർപ്പുളശ്ശേരിയുടെ നഗര സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഒരു വശത്ത് നടക്കുമ്പോഴാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ട ഒരു കെട്ടിടം പ്രത്യേകിച്ച് ചെർപ്പുളശ്ശേരി ടൗണിന്റെ നടുവിൽ സ്ഥിതി ചെയ്യുന്നത്. നഗരസഭ അധികൃതർ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ  വലിയ ഒരു ആപത്തിലേക്കാണ് വിരൽചൂണ്ടുന്നത്.