ചെർപ്പുളശ്ശേരി പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവം കമ്മറ്റി നിലവിൽ വന്നു

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവം കമ്മറ്റി നിലവിൽ വന്നു

ചെർപ്പുളശ്ശേരി  പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവം കമ്മറ്റി നിലവിൽ വന്നു

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവത്തിന്റെ നടത്തിപ്പിന് കമ്മിറ്റി നിലവിൽ വന്നു. പി ശ്രീകുമാർ പ്രസിഡന്റ്‌,ജി സുബ്രഹ്മണ്യൻ സിക്രട്ടറി, അനന്തു ട്രഷറർ,കെ ബി രാജ്‌ ആനന്ദ്, പ്രോഗ്രാം കോർഡിനേറ്റർ. എൻ എ ജയപ്രകാശ് ജനറൽ കൺവീനർ എന്നിവരാണ് പുതിയ ഭാരവാഹികൾ. ട്രസ്റ്റീ ബോർഡ് ചെയർമാൻ കെ ബി രാജേന്ദ്രൻ അധ്യക്ഷനായി. പാലക്കാട്‌ ജില്ലയിലെ നവരാത്രി സംഗീതോത്സവങ്ങളിൽ പ്രസിദ്ധമാണ് പുത്തനാൽക്കൽ സംഗീതോത്സവം. പ്രസിദ്ധ കർണ്ണാട്ടിക് സംഗീത സാമ്രാട്ടുകൾ ഒമ്പതു ദിവസത്തെ ഉത്സവത്തിൽ പങ്കെടുക്കും. ഇത്തവണ ഒട്ടേറെ പ്രമുഖർ സംഗീത ധാര തീർക്കാൻ ക്ഷേത്രത്തിൽ എത്തുമെന്ന് പ്രസിഡന്റ് പി ശ്രീകുമാർ പറഞ്ഞു