ചെർപ്പുളശ്ശേരി നഗര നവീകരണം ആദ്യ യോഗം ചേർന്നു

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി നഗര നവീകരണം ആദ്യ യോഗം ചേർന്നു

ചെർപ്പുളശ്ശേരി നഗര നവീകരണം ആദ്യ യോഗം ചേർന്നു


ചെർപ്പുളശ്ശേരി. ആധുനിക രീതിയിൽ ചെർപ്പുളശ്ശേരിയുടെ മുഖം മാറ്റിയെടുക്കുന്ന സ്വപ്ന പദ്ധതിയുടെ പ്രഥമ യോഗം പി മമ്മിക്കുട്ടി എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. റോഡ് വക്കത്തെ മരങ്ങൾ മുറിച്ചു മാറ്റി പദ്ധതി പ്രദേശം കരാറുകാർക്കു കൈമാറും. ജനങ്ങൾക്കു ബുദ്ധിമുട്ട് അനുഭവിക്കാത്ത വിധത്തിൽ കെ എസ് ഇ ബി, വാട്ടർ തുടങ്ങിയവയുടെ വിതരണം ശ്രദ്ധിക്കണമെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
നെല്ലായ മുതൽ കച്ചേരിക്കുന്നു വരെ നഗരം നവീകരിക്കും. നടപ്പാതകൾ, കൈവരികൾ എന്നിവ സ്ഥാപിക്കും. നിലവിലെ  റോഡ് നാലു വരി പാതയാക്കും. വിവിധ വകുപ്പ് മേധാവികൾ നഗര സഭാ ചെയർമാൻ പി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു