\u0D36\u0D3F\u0D36\u0D41\u0D26\u0D3F\u0D28\u0D3E\u0D18\u0D4B\u0D37\u0D02

  1. Home
  2. MORE NEWS

ശിശുദിനാഘോഷം

കോവിഡ് സാഹചര്യത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാത


കോട്ടയം: കോവിഡ് സാഹചര്യത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതല ശിശുദിനാഘോഷം സംഘടിപ്പിച്ചു.  കള്കടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന  ചടങ്ങിൽ കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട  വെള്ളൂർ സെന്റ് ജോൺസ് യു. പി. എസിലെ നിബിൻ ഷറഫ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ  പ്രധാനമന്ത്രി അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്‌കൂളിലെ എഡ്വിൻ ബിജോ ശിശുദിന സന്ദേശം നൽകി . വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ നിർവ്വഹിച്ചു.  എ.ഡി.സി. ജനറൽ ജി. അനീസ്, ശിശു ക്ഷേമ സമിതി  ജില്ലാ സെക്രട്ടറി കൃഷ്ണ കുമാരി രാജശേഖരൻ, വൈസ് പ്രസിഡൻറ് ടി. ശശികുമാർ, ട്രഷറർ ബി. ആനന്ദക്കുട്ടൻ, അംഗങ്ങളായ എം.വി. പ്രദീപ്, നിവേദ് അനീഷ്, സ്‌നേഹാധനൻ എന്നിവർ സന്നിഹിതരായി.