\u0D31\u0D47\u0D37\u0D7B \u0D15\u0D1F\u0D15\u0D33\u0D3F\u0D7D \u0D2A\u0D30\u0D3E\u0D24\u0D3F\u0D2A\u0D4D\u0D2A\u0D46\u0D1F\u0D4D\u0D1F\u0D3F \u0D0E\u0D24\u0D4D\u0D24\u0D3F

  1. Home
  2. MORE NEWS

റേഷൻ കടകളിൽ പരാതിപ്പെട്ടി എത്തി

റേഷൻ കടകളിൽ പരാതിപ്പെട്ടി എത്തി


പട്ടാമ്പി ∙ സിവിൽ സപ്ലൈസ് ‘തെളിമ’ പദ്ധതിയുടെ ഭാഗമായി റേഷൻ കടകളിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചു. റേഷൻ ഡിപ്പോകളിൽനിന്നു ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച വിവരങ്ങളും ഡിപ്പോ ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും റേഷൻ ഡിപ്പോ നടത്തിപ്പിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് വകുപ്പിനെ അറിയിക്കാം. തെറ്റ് തിരുത്തൽ, ആധാർ നമ്പർ ചേർക്കൽ തുടങ്ങിയ കാര്യങ്ങളും ഇതിന്റെ ഭാഗമാണ്.