\u0D35\u0D3F\u0D35\u0D3E\u0D26\u0D2E\u0D3E\u0D2F\u0D3F \u0D06\u0D31\u0D3E\u0D02 \u0D15\u0D4D\u0D32\u0D3E\u0D38\u0D4D\u200B \u0D2A\u0D30\u0D40\u0D15\u0D4D\u0D37: \u0D1A\u0D4B\u0D26\u0D4D\u0D2F\u0D2E\u0D3E\u0D2F\u0D3F \u0D38\u0D46\u0D2F\u0D4D\u200B\u0D2B\u0D4D\u200B - \u0D15\u0D30\u0D40\u0D28 \u0D24\u0D3E\u0D30\u0D26\u0D2E\u0D4D\u0D2A\u0D24\u0D3F\u0D15\u0D33\u0D41\u0D1F\u0D46 \u0D2E\u0D15\u0D28\u0D4D‍\u0D31\u0D46 \u0D2A\u0D47\u0D30\u0D4D\u200B

  1. Home
  2. MORE NEWS

വിവാദമായി ആറാം ക്ലാസ്​ പരീക്ഷ: ചോദ്യമായി സെയ്​ഫ്​ - കരീന താരദമ്പതികളുടെ മകന്‍റെ പേര്​

kareena


ഭോപ്പാൽ: ആറാം ക്ലാസ്​ പരീക്ഷയുടെ ചോദ്യമായി സെയ്​ഫ്​ - കരീന താരദമ്പതികളുടെ മകന്‍റെ പേര്. വിവാദമായി മധ്യപ്രദേശിലെ ഖണ്ട്​വ ജില്ലയിലെ സ്വകാര്യ സ്കൂളായ അകാദമിക്​ ഹൈറ്റ്​സിന്റെ  പൊതുവിജ്ഞാന പരീക്ഷ. ''കരീന കപൂർ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മകന്റെ മുഴുവൻ പേര് എഴുതാൻ ആവശ്യപ്പെട്ടായിരുന്നു ചോദ്യം.ചോദ്യപേപ്പർ കണ്ട രക്ഷിതാക്കൾ അമ്പരക്കുകയും സ്കൂളിനെതിരായി വിദ്യഭ്യാസ വകുപ്പിന്​ പരാതി നൽകുകയും ചെയ്തു. കുട്ടികൾക്ക് സാമൂഹ്യബോധം ഉളവാകുന്ന ചോദ്യങ്ളും ചരിത്രവ്യക്തികളെ കുറിച്ചുമാണ് പരീക്ഷക്ക് ചോദിക്കേണ്ടെതെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. സ്കൂൾ അടച്ചുപൂട്ടണമെന്നും സ്കൂൾ മാനേജ്​മെന്‍റിനെതിരെ ശക്​തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപെട്ടിട്ടുണ്ട്.