\u0D38\u0D39\u0D15\u0D23 \u0D38\u0D02\u0D18\u0D19\u0D4D\u0D19\u0D7E \u0D2C\u0D3E\u0D19\u0D4D\u0D15\u0D41\u0D15\u0D33\u0D32\u0D4D\u0D32 \u0D06\u0D7C \u0D2C\u0D3F \u0D10 \u0D28\u0D3F\u0D2F\u0D28\u0D4D\u0D24\u0D4D\u0D30\u0D23\u0D02 \u0D35\u0D30\u0D41\u0D28\u0D4D\u0D28\u0D41.

  1. Home
  2. MORE NEWS

സഹകണ സംഘങ്ങൾ ബാങ്കുകളല്ല ആർ ബി ഐ നിയന്ത്രണം വരുന്നു.

സഹകണ സംഘങ്ങൾ ബാങ്കുകളല്ല ആർ ബി ഐ നിയന്ത്രണം വരുന്നു


സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ചേര്‍ത്ത് ഇടപാടുകള്‍ നടത്തരുതെന്നു ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ട്. 2020 സെപ്തംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമഭേദഗതി അനുസരിച്ചാണ് റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവ്. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടില്‍ ഭേദഗതി വരുത്തുന്നതാണ് 2020ലെ നിയമം. ഇത് പ്രകാരം റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍, ബാങ്കിങ് തുടങ്ങിയ വാക്കുകള്‍ ഒന്നും ഉപയോഗിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്നുവെങ്കിലും ഇത് കേരളത്തില്‍ നടപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്കിന്റെ പുതിയ ഉത്തരവ്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും, 15000ത്തോളം വരുന്ന സഹകരണ സംഘങ്ങള്‍ക്കും ഇത് ബാധകമാണ്.