സിപിഐഎം കാറൽമണ്ണ ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്‌നേഹവീടിൻറെ താക്കോൽ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബു കൈമാറി

  1. Home
  2. MORE NEWS

സിപിഐഎം കാറൽമണ്ണ ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്‌നേഹവീടിൻറെ താക്കോൽ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബു കൈമാറി

സിപിഐഎം കാറൽമണ്ണ ലോക്കൽ കമ്മിറ്റി നിർമ്മിച്ച  സ്‌നേഹവീടിൻറെ താക്കോൽ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബു കൈമാറി


ചെർപ്പുളശ്ശേരി: സിപിഐഎം കാറൽമണ്ണ ലോക്കൽ കമ്മിറ്റി കൈതക്കൽ കറപ്പൻകുട്ടിക്കും കുടുംബത്തിനും നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിൻറെ താക്കോൽകൈമാറി. സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം സിജു അധ്യക്ഷനായി. പരിപാടി സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബു കറപ്പൻകുട്ടിക്കും കുടുംബത്തിനും താക്കോൽ കൈമാറി ഉദ്‌ഘാടനം ചെയ്തു. നിർമ്മാണ കമ്മിറ്റി കൺവീനർ സി അനന്തനാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി മമ്മിക്കുട്ടി എംഎൽഎ മുഖ്യാതിഥിയായി. സിപിഐഎം ഏരിയ സെക്രട്ടറി   , നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, മൂച്ചിത്തോട്ടം ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ രാമദാസ് എന്നിവർ സംസാരിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറിയും നിർമ്മാണ കമ്മിറ്റി ചെയർമാനുമായ കെടി സത്യൻ സ്വാഗതവും നിർമ്മാണ കമ്മിറ്റി ട്രഷറർ കെ രജീഷ് നന്ദിയും പറഞ്ഞു.  മൂച്ചിത്തോട്ടം ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ രാമദാസ് സൗജന്യമായി നൽകിയ സ്ഥലത്താണ് സ്‌നേഹവീട് നിർമ്മിച്ചത്. സ്‌നേഹവീട് നിർമ്മാണത്തിന് സൗജന്യമായി സ്ഥലം നൽകിയ ബ്രാഞ്ച് സെക്രട്ടറി രാമദാസിന്റെ പ്രവൃത്തി മഹത്തായ മാതൃകയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു. രാമദാസിനും കുടുംബത്തിനും ഉള്ള ഉള്ള അനുമോദന പത്രം സിപിഐ ജില്ലാ സെക്രട്ടറി 
 ഇഎൻ സുരേഷ്ബാബു കൈമാറി. രാമദാസിനും കുടുംബത്തിനും ഉള്ള ഓണ ഉപഹാരം സിപിഐഎം ഏരിയ സെക്രെട്ടറി  കൈമാറി. 
           എട്ടുലക്ഷത്തോളം രൂപ ചിലവിൽ ആണ് സിപിഐഎം കാറൽമണ്ണ ലോക്കൽ കമ്മിറ്റി സ്നേഹ വീടിൻറെ മുഴുവൻ നിർമ്മാണ പ്രവർത്തികളും പൂർത്തിയാക്കി കൈമാറിയത്.

പരിപാടിയിൽ വെച്ച് കേരള സർക്കാരിന്റെ മികച്ച കൃഷി ശാസ്ത്രജ്ഞക്കുള്ള പുരസ്ക്കാരം നേടിയ ഡോ വി തുളസിക്ക് സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ ഉപഹാരം പി മമ്മിക്കുട്ടി എംഎൽഎ കൈമാറി.