അടക്കാപുത്തൂർ ശബരി സ്കൂളിൽ "സൈബർ ക്രൈം "ക്ലാസ് നടത്തി

ചെർപ്പുളശ്ശേരി. അടക്കാപുത്തൂർ ശബരീ പി ടി ബി സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി " സൈബർ ക്രൈം "എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ചെർപ്പുളശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ഹബീബ് റഹ്മാൻ, പോലീസ് ഓഫീസർ ജിജോമോൻ.ഡി എന്നിവർ ക്ലാസ്സെടുത്തു. പ്രിൻസിപ്പൽ ടി ഹരിദാസ് സ്വാഗതവും, സിന്ധു സി വി നന്ദിയും രേഖപ്പെടുത്തി
