ചെർപ്പുളശ്ശേരി ശബരി സെൻട്രൽ സ്കൂൾ വാർഷികത്തിനു ദിലീപും, കാവ്യ മാധവനും പങ്കെടുക്കും

ചെർപ്പുളശ്ശേരി. ശബരി സെൻട്രൽ സ്കൂൾ നാൽപ്പത്തി അഞ്ചാം വാർഷികം 20 ന് തിങ്കളാഴ്ച നടക്കും. സിനിമ താര ജോടികളായ ദിലീപും കാവ്യാ മാധവനും മുഖ്യഅതിഥികളായി ചടങ്ങിൽ പങ്കെടുക്കുമെന്ന് ശബരി സ്കൂളിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോക്ടർ അനിൽ കുമാർ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് വർണ്ണായനം 23 എന്ന പരിപാടി ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാ മാധവനും ഉദ്‌ഘാടനം ചെയ്യും .ചടങ്ങിൽ ശബരി സ്കൂൾ ചെയർമാൻ പി ശശികുമാർ അധ്യക്ഷതവഹിക്കും .പ്രിൻസിപ്പൽ ഡോക്ടർ അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിക്കും .കെ ടി മണികണ്ഠൻ ,പ്രീതി ഗോപാൽ ,സിന്ധു കെ എൻ ,ആരതി ശശിധരൻ ,ഇന്ദിര കെ പി തുടങ്ങിയവർ പ്രസംഗിക്കും ,തുടർന്ന് കലാപരിപാടികൾ അരങ്ങേറും .സ്കൂളിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ അനിൽകുമാർ കാര്യങ്ങൾ വിശദീകരിച്ചു .