ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് എംടിഐ സെൻട്രൽ സ്കൂളിന് മികച്ച നേട്ടം

  1. Home
  2. MORE NEWS

ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് എംടിഐ സെൻട്രൽ സ്കൂളിന് മികച്ച നേട്ടം

ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് എംടിഐ സെൻട്രൽ സ്കൂളിന് മികച്ച നേട്ടം


ചെർപ്പുളശ്ശേരി:കണ്ണിയംപുറം സെവൻത് ഡേ സ്കൂളിൽ വെച്ച് നടന്ന പാലക്കാട് ജില്ല യോഗാസന ചാമ്പ്യൻഷിപ്പിൽ പൊട്ടച്ചിറ എം.ടി.ഐ സെൻട്രൽ സ്കൂളിന് മികച്ച നേട്ടം . ചാമ്പ്യൻഷിപ്പിലെ ഫ്രീ ഫ്ലോ യോഗ മത്സരത്തിലാണ് സ്കൂൾ കുട്ടികൾ മികവ് പുലർത്തിയത്. ആറ് ഗോൾഡ് മെഡലുകളും നാല് സിൽവർ മെഡലും ഒരു വെങ്കലമെഡലും നേടി മികച്ച പ്രകടനം കാഴ്ചവച്ചു.ഐ എസ് കെ മാർഷ്യൽ ആർട്സ് ചീഫ് ഇൻസ്ട്രക്ടർ മുഹമ്മദലിയാണ് പരിശീലകൻ. ചാമ്പ്യൻഷിപ്പ് അഡ്വ. കെ പ്രേംകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. യോഗ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി എ ഗോകുൽദാസ് അധ്യക്ഷനായി. കെ ഡി പ്രസേനൻ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. സംഘാടകസമിതി ചെയർപേഴ്സൺ കെ ജാനകി ദേവി സ്വാഗതവും യോഗ അസോസിയേഷൻ ജില്ല സെക്രട്ടറി അഡ്വ. രേഖ മുരളി നന്ദിയും പറഞ്ഞു.സമാപന സമ്മേളനം പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു യോഗ അസോസിയേഷൻ ജില്ലാ ട്രഷറർ എസ്. സുധാകരൻ അധ്യക്ഷനായി.നഗരസഭ വൈസ് ചെയർമാൻ കെ രാജേഷ്, സംഘാടകസമിതി കൺവീനർ ടി കെ രഞ്ജിത്ത് സംസാരിച്ചു. മികവ് പുലർത്തിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും അനുമോദിച്ചു.