വിഭജനം ഇപ്പോഴും തത്വശാസ്ത്രമായി നിലനിൽക്കുന്നു: കെ. കെ ബാബുരാജ്

  1. Home
  2. MORE NEWS

വിഭജനം ഇപ്പോഴും തത്വശാസ്ത്രമായി നിലനിൽക്കുന്നു: കെ. കെ ബാബുരാജ്

വിഭജനം ഇപ്പോഴും തത്വശാസ്ത്രമായി നിലനിൽക്കുന്നു: കെ. കെ ബാബുരാജ്


കണ്ണൂർ: ഇന്ത്യയിൽ വിഭജന ചിന്തകൾ ഇപ്പോഴും തത്വശാസ്ത്രമായി നിലനിൽക്കുന്നുണ്ടെന്ന് ദളിത് ആക്റ്റിവിസ്റ്റ് കെ. കെ ബാബുരാജ്. എസ്. എസ്. എഫ് ഗോൾഡൻ ഫിഫ്റ്റിയോടനുബന്ധിച്ച് സംഘടിപ്പിച്ച ദളിത് മുസ്ലിം ആദിവാസി സൗഹൃദം: ബദൽ രാഷ്ട്രീയത്തിന്റെ ഭാവി എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ന്യൂനപക്ഷങ്ങളെ എല്ലാവിധത്തിലും അരികുവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണ്. ദളിത് -മുസ്‌ലിം ആദിവാസി രാഷ്ട്രീയ ഐക്യം മാത്രമാണ് ഇതിന് പ്രധിവിധി.

ദളിതുകളെ പുറന്തള്ളാനാണ് സവർണ ശക്തികൾ ശ്രമിക്കുന്നത്. മുസ്ലിം ഭരണാധികാരികൾ ഇന്ത്യക്ക് നൽകിയ ചരിത്ര സ്മാരകങ്ങളെ തകർക്കുന്നതിലൂടെ ഇസ്ലാമിനെ ഒറ്റപ്പെടുത്താൻ സാധിക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടി ഇസ്ലാ മേതര വിഭാഗങ്ങളെ കൂട്ട് പിടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇതിനെയെല്ലാം ഒറ്റക്കെട്ടായി ചെറുത്ത് തോല്പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സ്വത്വത്തെ മുറുകെപ്പിടിക്കാൻ ആഗ്രഹിക്കുന്നവരാണ് ആദിവാസികൾ. പക്ഷേ അവരുടെ സംസ്കാരങ്ങളെ കൂട്ടിക്കലർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സംഭാഷണത്തിൽ സുകുമാർ ചാലിഗദ്ധ അഭിപ്രായപ്പെട്ടു.

വൈകീട്ട് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന ചർച്ചയിൽ എൻ എം സ്വാദിഖ് സഖാഫി സ്വാഗത ഭാഷണം നടത്തി.