ഡോക്ടർ വന്ദനക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

  1. Home
  2. MORE NEWS

ഡോക്ടർ വന്ദനക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

വന്ദന


കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ആക്രമിയുടെ കുത്തേറ്റു ദാരുണമായി കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി സംസ്ഥാന-കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും ആദരാഞ്ജലി അർപ്പിച്ചു. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ, ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്, സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ജെബി മേത്തർ, എം.എൽ.എമാരായ സി.കെ. ആശ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവരും മുട്ടുചിറയിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.