വയനാട്ടിലെ റിസോർട്ടിൽ ലഹരി പാർട്ടി: ടിപിയുടെ കൊലയാളി കിർമാണി മനോജ് അടക്കം കസ്റ്റഡിയിൽ

  1. Home
  2. MORE NEWS

വയനാട്ടിലെ റിസോർട്ടിൽ ലഹരി പാർട്ടി: ടിപിയുടെ കൊലയാളി കിർമാണി മനോജ് അടക്കം കസ്റ്റഡിയിൽ

വയനാട്ടിലെ റിസോർട്ടിൽ ലഹരി പാർട്ടി: ടിപിയുടെ കൊലയാളി കിർമാണി മനോജ് അടക്കം കസ്റ്റഡിയിൽ

വയനാട്: സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്. 

പൊലീസ് നടത്തിയ പരിശോധനയിൽ  അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു റിസോർട്ടിൽ നടന്നത് എന്നാണ് വിവരം.