തൂതയിൽ നടന്ന ബാല വിവാഹം, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഡി വൈ എഫ് ഐ

  1. Home
  2. MORE NEWS

തൂതയിൽ നടന്ന ബാല വിവാഹം, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഡി വൈ എഫ് ഐ

D


ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ ബാല വിവാഹത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. 
നവോത്ഥാന പോരാട്ടങ്ങളിലൂടെ നമ്മുടെ നാട് നേടിയെടുത്ത പ്രബുദ്ധ മനോഭാവത്തോടുള്ള വെല്ലുവിളിയാണിത് .
നവോത്ഥാന മൂല്യങ്ങളാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയത്. ജാതിഭ്രാന്തിന്റെ സൃഷ്ടിയായ അയിത്തമടക്കമുള്ള അനാചാരങ്ങളെ മറികടന്നാണ് കേരളം മനുഷ്യരുടെ നാടായി മാറിയത്. എല്ലാ അനാചാരങ്ങളുടേയും ആദ്യ ഇരകൾ കുട്ടികളും സ്ത്രീകളുമാണ്. ഇത്തരം സമ്പ്രദായങ്ങളിൽ നിന്നും  തീക്ഷ്ണമായ പോരാട്ടങ്ങളിലൂടെ മോചനം നേടിയതാണ് നാം.
ഇന്ന് സ്വാതന്ത്ര്യവും സമത്വവും പൗരാവകാശമായി ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുമ്പോഴും ബാലവിവാഹം ഉൾപ്പടെയുള്ള  അനാചാരങ്ങൾ തിരികെ കൊണ്ടുവരാനും നവോത്ഥാന മൂല്യങ്ങൾ തകർക്കാനുമുള്ള പ്രവണത നാം അംഗീകരിച്ചു കൂടാ.
ബാല വിവാഹം കൗമാരത്തിൽ തന്നെ പെൺകുട്ടികളിൽ ഗർഭധാരണത്തിനും അതു വഴി വലിയ ആരോഗ്യ പ്രശ്നങ്ങൾക്കു വഴിതെളിക്കുന്നു എന്നു മാത്രമല്ല,
ശൈശവ വിവാഹം  പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സാധ്യതകളെ ഇല്ലാതാക്കുന്നതിനും അവരുടെ സാമൂഹിക സാംസ്കാരിക രംഗത്തെ വരുംകാല ഇടപെടലുകൾക്ക്   പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ശൈശവ വിവാഹത്തെ കുറിച്ച് വിവരം നല്‍കുക എന്നത് നമ്മുടെ കടമ കൂടിയാണ്.
നമ്മുടെ നാട് പൊരുതി നേടിയ അവകാശങ്ങളിൽ ഒന്നാണ് ശൈശവ നിരോധന നിയമം. അതുകൊണ്ടു തന്നെ ശൈശവ വിവാഹം തടയുക എന്നത് ഓരോ പാൗരന്റെയും കടമയാണ്.
ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ ബാല വിവാഹത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനോടൊപ്പം പ്രസ്തുത വിഷയത്തിൽ ക്ഷേത്രം ജീവനക്കാർക്കുള്ള പങ്കും അന്വേഷണ വിധേയമാക്കണം.
ഇത്തരം തെറ്റായ പ്രവണതകളെ ചെറുത്ത് തോൽപ്പിക്കാൻ നമ്മുടെ നാടാകെ ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങണം എന്ന്  ഡി വൈ എഫ് ഐ   അഭ്യർത്ഥിച്ചു