ലഹരി ആസക്തിക്കെതിരെ ഇമോഷണൽ ഇന്റലിജൻസ് സ്കിൽ - സംവാദ സദസ്സ് സംഘടിപ്പിച്ചു"*

ചെർപ്പുളശ്ശേരി CCT ആർട്സ് ആൻഡ് സയൻസ് കോളേജ് കാറൽമണ്ണയിലെ NSS വിദ്യാർത്ഥികളും സൈക്കോളജി വിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ "ലഹരി ആസക്തിക്കെതിരെ വൈകാരിക ബുദ്ധി" എന്ന വിഷയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു. CCST ആർട്സ് ആൻഡ് സയൻസ് കോളേജ് കാറൽമണ്ണയിലെ പ്രിൻസിപ്പാൾ ഡോ. അബ്ദുൾ ബാരി.എൻ അധ്യക്ഷത വഹിച്ച സംവാദ സദസ്സ് അസിസ്റ്റന്റ് എക്സൈസ് കമീഷണറും പാലക്കാട് ജില്ലാ വിമുക്തി മാനേജറുമായ പ്രിൻസ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. സൈക്കോളജി വിഭാഗം മേധാവി അഞ്ജന സി.പി. സ്വാഗതം പറഞ്ഞു. ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എസ്. സമീർ, CCST ആർട്സ് ആൻഡ് സയൻസ് കോളേജ് കാറൽമണ്ണയിലെ വൈസ് പ്രിൻസിപ്പാൾ ഡോ. നിലൂഫർ. പി, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനറും കായിക അധ്യാപകനുമായ കെ.ഗണേശ് എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. CCST ആർട്സ് ആൻഡ് സയൻസ് കോളേജ് കാറൽമണ്ണയിലെ പ്രിൻസിപ്പാൾ ഡോ. അബ്ദുൾ ബാരി, ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് തല വിമുക്തി കോഡിനേറ്ററും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ കെ. വസന്തകുമാർ, സൈക്കോളജി വിഭാഗം മേധാവി അഞ്ജന സി.പി. എന്നിവർ EISA - Emotional Intelligence Skill Against Addiction എന്ന വിഷയത്തിൽ സംവാദ സദസ്സിന് നേതൃത്വം നൽകി. പരിപാടിയിൽ CST ആർട്സ് ആൻഡ് സയൻസ് കോളേജ് കാറൽമണ്ണയിലെ NSS വിദ്യാർത്ഥികളും സൈക്കോളജി വിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ 150 പേർ പങ്കെടുത്തു. ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ചിലെ എക്സൈസ് ഡ്രൈവർ ടി.വിഷ്ണു സംവാദ സദസ്സിൽ സാന്നിധ്യം വഹിച്ചു. CST ആർട്സ് ആൻഡ് സയൻസ് കോളേജ് കാറൽമണ്ണയിലെ നാഷണൽ സർവ്വീസ് സ്കീം - NSS പ്രോഗ്രാം ഓഫീസറും എക്ണോമിക്സ് അധ്യാപകനുമായ പി. മണികണ്ഠൻ സംവാദ സദസ്സിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.