മണിപ്പൂർ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കുക; എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

  1. Home
  2. MORE NEWS

ഷൊർണൂർ : മണിപ്പൂരിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള 
അക്രമം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട്  എസ് സ് ഡി പി ഐ  പാലക്കാട് ജില്ലാ കമ്മറ്റി ഷൊർണൂരിൽ പ്രതിഷേധ പ്രകടനം നടത്തി .
പ്രതിഷേധ പ്രകടനം  ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച ഷൊർണൂർ ടൗണിൽ അവസാനിച്ചു. 
പ്രതിഷേധ പ്രകടനത്തിനെ അഭിസംബോധന ചെയ്ത് കൊണ്ട് ജില്ലാ പ്രസിഡണ്ട്   ഷെഹീർ ചാലിപ്പുറം ,ജില്ലാ ജനറൽ സെക്രട്ടറി അലവി കെ ടി എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് ശരീഫ് പട്ടാമ്പി, സെക്രട്ടറി വാസു വല്ലപ്പുഴ ,ജില്ലാ കമ്മിറ്റിയംഗം മജീദ് ഷൊർണൂർ,
ഷൊർണ്ണൂർ മണ്ഡലം പ്രസിഡണ്ട് റഹീം തൂത ,സെക്രട്ടറി സിദ്ദീഖ് ഷോർണൂർ,  എന്നിവർ നേതൃത്വം നൽകി