എക്‌സൈസ് ഉദ്യോഗസ്ഥന്‍ വേണുകുമാറിന്റെ കുടുംബത്തെ മന്ത്രി എം.ബി. രാജേഷ് സന്ദര്‍ശിച്ചു* *കുടുംബ സഹായനിധി കൈമാറി*

പാലക്കാട്. പതിനെട്ടാമത് എക്‌സൈസ് കലാ-കായികമേളക്കിടെ ഹൃദയസ്തംഭനംമൂലം മരണമടഞ്ഞ എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസറായിരുന്ന ആര്‍. വേണുകുമാറിന്റെ കുടുംബത്തെ എക്‌സൈസ്-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സന്ദര്‍ശിച്ചു. വേണുകുമാറിന്റെ അമ്മ രാജമ്മ, ഭാര്യ ഷീബ, മക്കളായ അമൃത, ആര്‍ച്ച എന്നിവരെ ആശ്വസിപ്പിച്ചു. കിണാശ്ശേരിയിലുള്ള വേണുകുമാറിന്റെ വീട്ടിലെത്തിയാണ് മന്ത്രി കുടുംബാംഗങ്ങളെ കണ്ടത്. എക്‌സൈസ് ജീവനക്കാര്‍ സമാഹരിച്ച കുടുംബ സഹായനിധി വേണുകുമാറിന്റെ കുടുംബാംഗങ്ങള്‍ക്ക് മന്ത്രി കൈമാറി.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ. ജയപാലന്‍, എക്‌സൈസ് ഉദ്യോഗസ്ഥരായ പി.കെ. സതീഷ്, എം. സുരേഷ്, എന്‍. നൗഫല്‍, എന്‍. രാജേഷ്, കെ.ആര്‍. അജിത്ത്, കെ. ജഗജിത്, വി.ആര്‍. സുനില്‍കുമാര്‍, എം.എന്‍. സുരേഷ് ബാബു, കെ. ചെന്താമര തുടങ്ങിയവര്‍ സംബന്ധിച്ചു. കഴിഞ്ഞ ഫെബ്രുവരി 26 ന് കായികമേളയില്‍ പങ്കെടുക്കുന്നതിനിടെയാണ് വേണുകുമാറിന് ഹൃദയസ്തംഭനം ഉണ്ടായത്. ഉടന്‍ മരണം സംഭവിക്കുകയായിരുന്നു.